Friday, February 22, 2013

കണ്ണട


====================================

രചന : മുരുകന് കാട്ടാക്കട

====================================

എല്ലാവര്ക്കും തിമിരം നമ്മള്ക്കെല്ലാവര്ക്കും തിമിരം

മങ്ങിയ കാഴ്ച്ചകള് കണ്ടു മടുത്തു

കണ്ണടകള് വേണം കണ്ണടകള് വേണം

രക്ത്തം ചിതറിയ ചുവരുകള് കാണാം

അഴിഞ്ഞ കോല ക്കോപ്പുകള് കാണാം

കത്തികള് വെള്ളിടി വെട്ടും നാദം

ചില്ലുകളുടഞ്ഞു ചിതറും നാദം

പന്നിവെടിപ്പുക പൊന്തും തെരുവില്

പാതിക്കാല് വിറകൊള്വതു കാണാം

ഒഴിഞ്ഞ കൂരയില് ഒളിഞ്ഞിരിക്കും

കുരുന്നുഭീതി ക്കണ്ണുകള് കാണാം

മങ്ങിയ കാഴ്ച്ചകള് കണ്ടു മടുത്തു

കണ്ണടകള് വേണം കണ്ണടകള് വേണം

സ്മരണകുടീരങ്ങള് പെരുകുമ്പോള്

പുത്രന് ബലിവഴിയെ പോകുമ്പോള്

മാതൃവിലാപത്താരാട്ടില്

മിഴി പൂട്ടിമയങ്ങും ബാല്യം

കണ്ണില് പെരുമഴയായ് പെയ്തൊഴിവതു കാണാം

മങ്ങിയ കാഴ്ച്ചകള് കണ്ടു മടുത്തു

കണ്ണടകള് വേണം കണ്ണടകള് വേണം

പൊട്ടിയ താലിച്ചരടുകള് കാണാം

പൊട്ടാ മദ്യക്കുപ്പികള് കാണാം

പലിശ പ്പട്ടിണി പടികേറുമ്പോള്

പുറകിലെ മാവില് കയറുകള് കാണാം

തറയിലൊരിലയിലൊരല്പ്പം ചോരയില്

കൂനനുറുമ്പിര തേടല് കാണാം

മങ്ങിയ കാഴ്ച്ചകള് കണ്ടു മടുത്തു

കണ്ണടകള് വേണം കണ്ണടകള് വേണം

പിഞ്ചു മടിക്കുത്തന്പതുപേര് ചെര്ന്നിരുപതുവെള്ളി -

ക്കാശുകൊടുത്തിട്ടുഴുമറിക്കും കാഴ്ച്ചകള് കാണാം

തെരുവിന് സ്വപ്നം കരിഞ്ഞ മുഖവും

നീട്ടിയ പിഞ്ചു കരങ്ങള് കാണാം

അരികില് ശീമ കാറിന്നുള്ളില്

സുഖശീതള മൃദു മാറിന് ചൂരില്

ഒരുശ്വാനന് പാല് നുണവതു കാണാം

മങ്ങിയ കാഴ്ച്ചകള് കണ്ടു മടുത്തു

കണ്ണടകള് വേണം കണ്ണടകള് വേണം

തിണ്ണയിലന്പതു കാശിന് പെന്ഷന്

തെണ്ടി ഒരായിരമാളെ ക്കാണാം

കൊടിപാറും ചെറു കാറിലൊരാള്

പരിവാരങ്ങളുമായ് പോവതുകാണാം

മങ്ങിയ കാഴ്ച്ചകള് കണ്ടു മടുത്തു

കണ്ണടകള് വേണം കണ്ണടകള് വേണം

കിളിനാദം ഗതകാലം കനവില്

നുണയും മൊട്ടക്കുന്നുകള് കാണാം

കുത്തിപ്പായാന് മോഹിക്കും പുഴ

വറ്റിവരണ്ടു കിടപ്പതു കാണാം

പുഴ വറ്റിവരണ്ടു കിടപ്പതു കാണാം

വിളയില്ല തവളപാടില്ലാ

കൂറ്റന് കുഴികള് കുപ്പത്തറകള്

മങ്ങിയ കാഴ്ച്ചകള് കണ്ടു മടുത്തു

കണ്ണടകള് വേണം കണ്ണടകള് വേണം

മഹിമ


മഹിമ ====

അമ്മയെ വന്ദിക്കണം ലക്ഷ്മീദേവിയായി...

അഛനെ സ്തുതിക്കണം വിഷ്ണുദേവനായി...

ബന്ധുക്കളെവണങ്ങണം വിഷ്ണുഭക്തരായി...

സ്വദേശത്തിനെ കാണണം മൂന്നു ലോകമായി...

--------------------------------------------------------- http://sreethumpi.blogspot.com/2013/02/blog-post_7870.html

മുഖങ്ങള്‍ ... പുസ്തകങ്ങള്‍ ...


മരുഭൂമിയിലെ തോണി ...


Monday, February 18, 2013

നിക്കോളാസ് കോപ്പര്‍ നിക്കസ് ന്റെ 540 ജന്മദിനം


നിക്കോളാസ് കോപ്പര്‍ നിക്കസ് ന്റെ 540 ജന്മദിനം ഭൂമി ഉരുണ്ടതു തന്നെ എന്ന് പറഞ്ഞതിന് പൌരോഹിത്യ സംഘം പീഡിപ്പിച്ചു കൊന്ന കോപ്പര്‍ നിക്കസ് പറഞ്ഞത് തന്നെയാണ് ശരി എന്ന് പില്‍കാലത്ത് തെളിയിക്കപെട്ടു.... അദ്ദേഹത്തിനു ശേഷം ഇകാര്യം പറഞ്ഞ ബ്രൂണോയെ ചുട്ടു കൊന്നു... പാപങ്ങളുടെ വലിയ ചരിത്രമുണ്ട് ഭൂമി ഉരുണ്ടതാണ് എന്ന് തെളിയിച്ചതിനു പിന്നില്‍... ശാസ്ത്ര സത്യങ്ങളെ അന്ന് തിരിച്ചറിയാതെ യാഥാസ്ഥിതികതയില്‍ ഉറച്ചു നിന്നുകൊണ്ട് അറിവുണ്ട് എന്ന് പറയുന്നവര്‍ തന്നെ ഈ പാപങ്ങള്‍ ചെയ്തിരുന്നത്. സത്യത്തെ കൊന്നില്ലാതാക്കുക എന്നാ രീതി ഇന്നും ലോകം പിന്തുടരുന്നു എന്നാല്‍ എത്ര മൂടിവെച്ചാലും ഇല്ലാതാകാന്‍ ശ്രമിച്ചാലും സത്യം കൂടുതല്‍ ശക്തിയോടെ പുറത്തേക്കു വരുക തന്നെ ചെയ്യും.. .......... നിക്കോളാസ് കോപ്പര്‍ നിക്കസ് ന്റെ 540 ജന്മദിനം ഭൂമി ഉരുണ്ടതു തന്നെ എന്ന് പറഞ്ഞതിന് പൌരോഹിത്യ സംഘം പീഡിപ്പിച്ചു കൊന്ന കോപ്പര്‍ നിക്കസ് പറഞ്ഞത് തന്നെയാണ് ശരി എന്ന് പില്‍കാലത്ത് തെളിയിക്കപെട്ടു.... അദ്ദേഹത്തിനു ശേഷം ഇകാര്യം പറഞ്ഞ ബ്രൂണോയെ ചുട്ടു കൊന്നു... പാപങ്ങളുടെ വലിയ ചരിത്രമുണ്ട് ഭൂമി ഉരുണ്ടതാണ് എന്ന് തെളിയിച്ചതിനു പിന്നില്‍... ശാസ്ത്ര സത്യങ്ങളെ അന്ന് തിരിച്ചറിയാതെ യാഥാസ്ഥിതികതയില്‍ ഉറച്ചു നിന്നുകൊണ്ട് അറിവുണ്ട് എന്ന് പറയുന്നവര്‍ തന്നെ ഈ പാപങ്ങള്‍ ചെയ്തിരുന്നത്. സത്യത്തെ കൊന്നില്ലാതാക്കുക എന്നാ രീതി ഇന്നും ലോകം പിന്തുടരുന്നു എന്നാല്‍ എത്ര മൂടിവെച്ചാലും ഇല്ലാതാകാന്‍ ശ്രമിച്ചാലും സത്യം കൂടുതല്‍ ശക്തിയോടെ പുറത്തേക്കു വരുക തന്നെ ചെയ്യും............

എന്റെ മഷിപേന ..


പണ്ട് ആറാം ക്ലാസില്‍ വെച്ച്

കളഞ്ഞു പോയ

എന്റെ മഷിപേന ..


ഇന്നലെ വൈകിട്ട്

ഇവിടെ മരുഭൂമിയില്‍ നിന്നും

തിരിച്ചു കിട്ടി .


അന്ന് അതില്‍ ഉണ്ടായിരുന്ന

വെള്ളം ചേര്‍ത്ത ഉജാല മഷി

ഇപ്പോഴും വറ്റാതെ

ബാക്കി നില്കുന്നു ..


പക്ഷെ എഴുതുവാന്‍

ആ പഴയ ബയണ്ടുള്ള

നോട്ടു ബുക്ക്‌ ഇല്ല .

അത് പണ്ടേ വേനലവധിക്ക്

ഏതോ പേപ്പര്‍ പെറുക്കികള്‍ക്ക്

കൊടുത്തു അമ്മ പൈസ മേടിച്ചിരുന്നു ..


എങ്കിലും ഇന്നലെ, ഞാന്‍

ഒരു നോട്ടു ബുക്ക്‌ മേടിച്ചു ..

വെറുതെ ..........


courtesy: SREEKUMAR T

Sunday, February 17, 2013

സന്ധ്യയില്‍ നിന്ന് നിശയിലേക്ക് ...


ഒരു കയ്യില്‍ നിലാവിന്റെ താലവും

മറുകയ്യിലിരുട്ടിന്റെ തട്ടവുമേന്തി

സന്ധ്യയാം സീമന്തരേഖയില്‍ നിന്നുമാ

സിന്ദൂരകാന്തി മായിച്ചതിഖിന്നയായ്

എത്തുന്നു നീ നിശേ

ഒരു യുവതിയാം വിധവയെപ്പോലെ..

ഒരു കയ്യില്‍ നിലാവിന്റെ താലവും

മറുകയ്യിലിരുട്ടിന്റെ തട്ടവുമേന്തി

സന്ധ്യയാം സീമന്തരേഖയില്‍ നിന്നുമാ

സിന്ദൂരകാന്തി മായിച്ചതിഖിന്നയായ്

എത്തുന്നു നീ നിശേ

ഒരു യുവതിയാം വിധവയെപ്പോലെ..


courtesy: Subhash MK

അടര്‍ന്നു പോകുന്ന ഒരു ഏട് കൂടി...


അടര്‍ന്നു പോവുകയാണ് ജീവിതത്തില്‍ നിന്ന് ഒരു ഏട്. വെട്ടിയും തിരുത്തിയും ദിനങ്ങള്‍ കൊണ്ട് കോറിയിട്ട , ശരിയും തെറ്റും ,നീതിയും നീതികേടും ,സന്തോഷവും സന്താപവും ,മരണവും ജനനവും,സ്വപ്നങ്ങളും സ്വപ്നാടനങ്ങളും കാമക്രോദ്ധ വികാരവിചാരങ്ങളും ചേര്‍ത്തെഴുതിയ ഒരു ഏട്. വരയിട്ടു തുടങ്ങുകയാണ് മറ്റൊരു ഏടില്‍. അതിന്‍റെ വക്കില്‍ രക്തം പുരളാതെ , സമാധാനത്തിന്‍റെയും,ശാന്തിയുടെയും ആര്‍ദ്രമായ കവിതകള്‍ നിറയട്ടെ. എല്ലാവര്ക്കും ഹൃദയം കവിഞ്ഞു കിനിഞ്ഞ പുതിയ പുലരികള്‍ നേരുന്നു..