Saturday, August 30, 2008

First

കണ്ട നാള്‍ മുതല്‍ ചോദിക്കാന്‍ മനസില്‍ കൊണ്ടു നടന്ന കാര്യമാണ്‌;എങ്കിലും ഇതു എഴുതാന്‍പോകുമ്പോള്‍ എന്തെ കൈയും മനസുംഒരുപോലെ വിറയ്കുകയായിരുന്നു.പറഞ്ഞു കഴിഞ്ഞാല്‍ പിന്നെ ഞാന്‍ എങ്ങിനെആ മുഖത്ത്‌ നോക്കും എന്നെനിയ്ക്കറിയില്ല.എന്നാല്‍ ഇതു പറയാതിരിക്കാനും വയ്യ.എന്നെ എങ്ങിനെ വേണമെങ്കിലും കരുതിക്കോളൂ,എന്റെ ഭാഗത്ത് നിന്ന് നോക്കുമ്പോള്‍ അതുശരിയാണെന്ന് തോന്നുന്നു.പറഞ്ഞു കഴിഞ്ഞാല്‍ നമ്മള്‍ തമ്മിലുള്ളസൌഹൃദം ഇല്ലാതാവുമോ?,എന്നെ മറക്കുമോ?, എന്നെ കാണുമ്പോള്‍ മുഖം മറക്കുമോ?,.ഇപ്പോള്‍ ഞാന്‍പ്രാര്‍ഥിക്കുകയാണ്‌-എന്റെ ദൈവമേ........... എന്തിനാണ്‌ ഞാന്‍ നിന്നെ കണ്ടുമുട്ടിയത്‌ഹാ; ദൈവ നിശ്ചയമല്ലേ നടക്കൂ...........എന്റെ ചോദ്യത്തിനു ആത്മാര്‍ഥമായ മറുപടി തരണം.നേരിട്ട് ചോദിച്ചാല്‍ വെറുമൊരുതമാശയായിട്ടേ കരുതൂ,അതുകൊണ്ടാണ് ഇങ്ങനെ എഴുതുന്നത്‌ ഇതു വളരെ"serious" ആയിടു വേണം കാണാന്‍.എന്നാല്‍ ഞാന്‍ ചോദിക്കട്ടെ?,എനിക്ക്‌ ശരിക്കും നാണമാവുന്നുണ്ട്‌ ;എന്നാലും ഞാന്‍ രണ്ടുംകല്‍പിച്ചു ചോദിക്കാം-"സത്യത്തില്‍ ഈ മായാവി ബാലമംഗളത്തീലാണോ അതോബാലരമയിലാണോ ??? "